Posts

Showing posts from January, 2025

ഒന്ന്: ആശാനെയും വൈലോപ്പിള്ളിയെയും കാട്ടിത്തന്ന ഗുരു- ടി പി ശിവരാമൻ

Image
  വൃന്ദാവനത്തിലിരുന്നു ഹലായുധൻ ചിന്താഭിഷിക്തമാം ചിത്തമോടെ തൻ മനോരാജ്യത്തിലെങ്ങുമേ കണ്ടീല നൽ മരുന്നൂഴിയെ പുഷ്ടയാക്കാൻ.. കലപ്പ ആയുധമാക്കിയ ബലരാമൻ ഭൂമിയിലെ മനുഷ്യരെ വരൾച്ചയിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്നു. കാളിന്ദീ നദിയെ സ്വർഗത്തിൽ നിന്നും ഭൂമിയിലേക്ക് ഒഴുക്കാൻ.. പക്ഷെ കാളിന്ദിക്കു ഒരു അഭിമാനക്ഷതം..താൻ ഭൂമിയിൽ ഒഴുകുകയോ? സൂരന് ധൂമമായ് പോവതേകാട്ടിലും പാരിനു പങ്കമായ് പോക നൽകൂ ബലരാമൻ പറഞ്ഞു നോക്കി..എവിടെ? ഒടുവിൽ അങ്ങേരു ക്രുദ്ധനായി .. വൻ കരിങ്കള്ളിയാം കാളിന്ദീ നിന്നെ ഞാൻ എൻ കരി കൊണ്ട് വലിച്ചിഴക്കും ഒൻപതാം ക്ലാസ്സിൽ ശിവരാമൻ സാർ വൈലോപ്പിള്ളിയുടെ ജലസേചനം എന്ന കവിത പഠിപ്പിക്കുകയാണ്.. വൈകുന്നേരം സാർ വീട്ടിലെത്തി.. എൻ്റെ വാപ്പയുടെ സുഹൃത്ത് കൂടിയാണ്. നീ വൈലോപ്പിള്ളിയെ വായിക്കണം..മാമ്പഴവും ജലസേചനവും മാത്രം അറിഞ്ഞാൽ പോരാ...മകരക്കൊയ്ത്ത്, , കന്നിക്കൊയ്ത്ത് ...... അടുത്ത ആഴ്ച ആശാനിലേക്കാണ് ... ചിന്താവിഷ്ടയായ സീതയിലേക്ക്...ദുരവസ്ഥയെ പറഞ്ഞു സാർ അന്നത്തെ സാമൂഹ്യ വ്യവസ്ഥയിലേക്ക് കൂട്ടി കൊണ്ട് പോയി... ഐ സി ചാക്കോയുടെ പഠനത്തിലൂടെ രാമായണത്തിലേക്ക്, പി കെ ബാലകൃഷ്ണൻ്റെ ഇനി ഞാനുറങ്ങട്ടെ വായിപ്പിച്ചു. എം ...

ഗുരുക്കന്മാരിലൂടെ ..............

Image
 എന്നെ ഞാനാക്കിയ എന്റെ പ്രിയ ഗുരുക്കന്മാരുടെ ഓർമ്മകളിലൂടെ കടന്നു പോകുവാനാണ് ഈ ബ്ലോഗ്. ഫേസ് ബുക്കിൽ ഇടുന്ന ഓരോ ഗുരു പർവ്വവും ഇവിടെയും വായിക്കാം...